Tuesday 15 November 2016

ബ്ലോഗെഴുത്തുലോകം വാരം 004 രചന 02



ഒരേയൊരു വാക്ക് (കവിത)
രചന: സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com


ഒരു തുള്ളി-
യ്ക്കൊരു തുള്ളി;
കുളിരായ് പല തുള്ളി...
നിനവോലുമൊരു തുള്ളി;
മിഴിച്ചിമിഴിലൊരിലത്തുള്ളി...

നിറയാതെ-
യൊഴുകാതെ
ഒരു വേള നിലയ്ക്കാതെ
നിറയുകിൽ, ജീവന്റെ
ദാഹത്തിൽ ശമനമായ്-
ത്തീരുകിൽ;
ഒട്ടൊന്നടങ്ങുകിൽ
ഞാനുമെൻ
മോഹവും മോഹഭംഗങ്ങളും
ആരാമഭംഗിയായ്
അവിരാമം നിറഞ്ഞിടാം...!!

(വരികൾ: ഒരേയൊരു വാക്ക്, സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com)

______________________________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

‌______________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ
‌______________________________________________________________________________